വര്‍ഷങ്ങള്‍ക്ക് ശേഷം ചിരഞ്ജീവി ഒരു ഫാന്റസി ചിത്രത്തില്‍ അഭിനയിക്കുന്നു. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കാലുകുത്തിയ വസിഷ്ഠയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി, പ്രമോദ്, വിക്രം ചിത്രം നിര്‍മിക്കുന്നു.
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച സംവിധായകന്‍ വസിഷ്ഠ ചിത്രത്തിന്റെ യുണിവേഴ്‌സ് പുറത്തുവിട്ടു. 'ജഗദേക വീരുഡു അതിലോക സുന്ദരി' പോലെയുള്ള മറ്റൊരു ഫാന്റസി എന്റര്‍ടെയ്‌നറില്‍ ചിരഞ്ജീവിയെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് ഈ പ്രഖ്യാപനം. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്‌നി, വായു എന്നിവ നിറയുന്നതാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ കാണുന്നത്. വന്‍ ബജറ്റില്‍ തന്നെയാണ് നിര്‍മ്മാണം.