ജിദ്ദയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ- ജിദ്ദയിലെ മുൻ പ്രവാസി വണ്ടൂർ പഴയ ചന്തക്കുന്നിൽ സുൽഫീക്കർ(62)നാട്ടിൽ നിര്യാതനായി. പരേതനായ ഏലാട്ടുപറമ്പിൽ അബുവിന്റെ മകനാണ്. മലപ്പുറം ജില്ലാ ഫൂട്‌ബോൾ ടീമിന്റെ പ്രതിരോധനിരയിൽ കളിച്ചിരുന്ന  സുൽഫീക്കർ ജിദ്ദയിലെ സിഫ് ലീഗ് ടൂർണമെന്റുകളിൽ ആരംഭകാലം മുതൽ എ.സി.സി ക്ക് വേണ്ടി കളിക്കാരനായും സംഘാടകനായും ടീം മാനേജറായും ദീർഘകാലം പ്രവർത്തിച്ചു. ജിദ്ദയിലെ സുഹൈർ ഫായസ് എന്ന കമ്പനിയിൽ ജോലി ചെയ്യവേ മൂന്ന് വർഷം മുമ്പ് നടത്തിയ ഹൃദയശസ്ത്രക്രിയക്ക് ശേഷം സുൽഫീക്കർ നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു. മയ്യിത്ത് നാട്ടിൽ മറവുചെയ്തു. 
ഭാര്യ മുംതാസ്, മക്കൾ റംസി, ശാമിൽ, നൈഷ മരുമകൾ നാശിദ. സഹോദരങ്ങൾ : സിദ്ധീഖ്, കമാൽ, ഉമ്മർ, ബാപ്പു, ഷംസുദീൻ, കമറുദീൻ, കദീജ, ജമീല, ഫൗസിയ, ആയിശു.  
ജിദ്ദയിൽ മയ്യിത്ത് നമസ്‌കാരവും അനുശോചനയോഗവും വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരാനന്തരം റുവൈസിൽ വെച്ച് നടക്കും.

Latest News