ദുബായ്- മലയാളിയായ യുവ ഡോക്ടർ ദുബായിയിൽ നിര്യാതനായി. തൃശൂർ എറിയാട് സ്വദേശി ഡോ. അൻസിൽ (35) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അൽഐനിലെ ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: എറമംഗലത് അബൂബക്കർ ഹൈദ്രോസ്. മാതാവ്: രഹന ബീഗം. ഭാര്യ: ഡോ. സഈദ അൻസിൽ. മക്കൾ: ഹിബ, ആസിയ ഇഷ.






