ഇന്ത്യ ഒരു ദശകത്തിനപ്പുറം ഭാവി, വെല്ലുവിളികൾ, പരിഹാരം' ഫോക്കസ്  ടേബിൾ ടോക്ക് ശ്രദ്ധേയമായി  

അബുദാബി-ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ  ദിനാഘോഷത്തോടനുബന്ധിച്ച് ഫോക്കസ്  യു.എ.ഇ ചാപ്റ്റർ  അബുദാബി യു.ഐ.സി ഓഡിറ്റോറിയത്തിൽ ടേബിൾ ടോക്ക്  സംഘടിപ്പിച്ചു. ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക  സഹചര്യങ്ങളും, ഭാവിയിൽ ഇന്ത്യ എത്തിപ്പിടിക്കേണ്ടുന്ന വികസന കാഴ്ചപ്പാടുകളും  ചർച്ചയിൽ ഉയർന്നുവന്നു.  ദേശീയ ഗാനത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ, ഫോക്കസ് സി.ഇ.ഒ നസീൽ സ്വാഗതപ്രസംഗം നടത്തി.  വിവിധ സംഘടനകളെ പ്രതിനധീകരിച്ച്  വി.ടി.വി ദാമോദരൻ (ഗാന്ധി സാഹിത്യ വേദി), ഹൈദർ ബിൻ മൊയ്തു (ഇന്ത്യൻ ഇസ്ലാമിക് സെന്റർ), അസൈനാർ അൻസാരി(യു എ ഇ ഇസ്ലാഹി സെന്റർ), എൻ.കെ ഇസ്മയിൽ (ഇസ്ലാമിക് കൾച്ചറൽ സെന്റർ), കബീർ ഹുദവി (സുന്നി സെന്റർ), ജാഫർ വേളം(റൈസ്  അബുദാബി), നാസർ താമരശ്ശേരി (ഫോക്കസ്) എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു.  സക്കീർ ഹുസൈൻ  പ്രോഗ്രാം നിയന്ത്രിച്ചു. ഫോക്കസ് പ്രതിനിധികളായ സാദിഖ്, അനീസ്, അൻവർ എന്നിവർ സ്‌നേഹോപഹാരം നൽകി.


 

Tags

Latest News