യു.എ.ഇയിൽ രണ്ട് ഇന്ത്യക്കാർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം

അബുദാബി- യു.എ.ഇയിലെ ഏറ്റവും പുതിയ അബുദാബി ബിഗ് ടിക്കറ്റ്  പ്രതിവാര നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ  നാല് പ്രവാസികൾക്ക് ഒരു ലക്ഷം ദിർഹം  സമ്മാനം ലഭിച്ചു. വിജയികളായ മനോജ് മുർജാനി, ഗിരീഷ് അദ്വാനി, അബ്ദുൾ മുത്തലിബ്, അലി എന്നിവർ വിജയിച്ച ആറ് നമ്പറുകളിൽ അഞ്ചെണ്ണം യോജിപ്പിച്ചാണ് സമ്മാനം നേടിയത്. യുഎഇയിലെ അജ്മാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ 47 കാരൻ മനോജ് മുർജാനി കഴിഞ്ഞ ഏഴ് വർഷമായി ടിക്കറ്റ് വാങ്ങാറുണ്ട്. 
സമ്മാനം ലഭിച്ചതോടെ  ദുബായിലേക്ക് വരാൻ ആഗ്രഹിക്കുന്ന  മകളെ കൊണ്ടുവരാൻ പദ്ധതിയിടുകയാണ് അദ്ദേഹം. ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ 48 കാരൻ ഗിരീഷ് അദ്വാനി കഴിഞ്ഞ നാല് മാസമായി നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ട്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ഗിരീഷ് പ്രതികരിച്ചത്.

ദുബായിൽ താമസിക്കുന്ന ബഹ്‌റൈൻ പൗരനായ 47 കാരനായ അലി ക്യാബിൻ ക്രൂ അംഗമായി ജോലി ചെയ്യുന്നു.  കടങ്ങൾ തീർക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. യുഎഇയിലെ ഫുജൈറയിൽ താമസിക്കുന്ന ബംഗ്ലാദേശ് പൗരനായ അബ്ദുൾ മുത്തലിബ് കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. സമ്മാനത്തുക ഉപയോഗിച്ച്  കുടുംബത്തിന് ബംഗ്ലാദേശിൽ ഒരു വീട് പണിയുമെന്ന് അദ്ദേഹം പറഞ്ഞു.   മരിച്ചുപോയ മാതാപിതാക്കൾക്ക് അന്നദാനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

 

Latest News