തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു

ഡെറാഡൂണ്‍ - ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ ഗുജറാത്ത് സ്വദേശികളാണ്.  വാനില്‍ 35 പേരുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എസ് ഡി ആര്‍ എഫ്, എന്‍ ഡി ആര്‍ എഫ് അംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.  പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ പലയിടത്തും രൂക്ഷമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്. 

 

Latest News