വീഡിയോ: യു.പിയിൽ കൈനോട്ടക്കാരൻ അഞ്ചു വയസുകാരനെ നിലത്തെറിഞ്ഞു കൊന്നു

ലഖ്‌നോ- ഉത്തർപ്രദേശിലെ മഥുരയിൽ അഞ്ചുവയസുകാരനെ ഭാവിപ്രവചിക്കുന്നയാൾ നിലത്തെറിഞ്ഞും തല്ലിയും കൊന്നു. ദർശകന്റെ വേഷം ധരിച്ചെത്തിയ ഇയാൾ അഞ്ചു വയസുകാരനെ ആവർത്തിച്ച് നിലത്തേക്കെറിയുകയും അടിക്കുകയുമായിരുന്നു. ദർശകന്റെ വേഷം ധരിച്ചെത്തിയ അക്രമി 52 കാരനായ ഓംപ്രകാശാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. പ്രതി സപ്തകോശി യാത്ര നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ പോകുന്ന വഴിയിൽ പലച്ചരക്കുകട നടത്തുന്നയാളുടെ മകനെയാണ് എറിഞ്ഞുകൊന്നത്. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ പ്രതിയെ പിടികൂടി മർദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
 

Latest News