ജിദ്ദ ഇന്റർനാഷണൽ സ്‌കൂളിൽ ക്ലാസുകൾ നിർത്തിവെച്ചു, പ്ലസ് ടു ക്ലാസുകൾ തുടരും

ജിദ്ദ- പ്രതികൂല കാലാവസ്ഥ കാരണം ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ കെ.ജി ക്ലാസുകൾ ഈ മാസം 31 വരെ നിർത്തിവെച്ചു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ ഓൺലൈൻ രീതിയിലാകും നടക്കുക. കുട്ടികളുടെ അധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് ഇത്. പ്രധാനധ്യാപകനും മറ്റ് അധ്യാപകരും ക്ലാസുകളിൽ എത്തണം. അതേസമയം ഒൻപത് മുതൽ 12 വരെ ക്ലാസുകൾ നാളെ(ഓഗസ്റ്റ് 21)മുതൽ പുനരാരംഭിക്കും. ബോയ്‌സ്, ഗേൾസ് സെക്ഷനുകളാണ് പുനരാരംഭിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു.

 

Latest News