വത്തിക്കാന്‍ പ്രതിനിധിയുടെ ഉറപ്പ് നടപ്പായില്ല, പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന നടത്തി

കൊച്ചി - എറണാകുളം അങ്കമാലി അതിരൂപതയില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ ഉറപ്പ് നടപ്പായില്ല. ഇന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എല്ലാ പള്ളികളിലെയും വൈദികര്‍ക്ക് കഴിഞ്ഞ ദിവസം തന്നെ വത്തിക്കാന്‍ പ്രിതിനിധി കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുര്‍ബാനയാണ് നടന്നത്. വത്തിക്കാന്‍ പ്രതിനിധിയുടെ നിര്‍ദേശം പാലിക്കില്ലെന്ന് വിമത വിഭാഗം ആദ്യമേ നിലപാട് എടുത്തിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സെന്റ് മേരീസ് ബസിലിക്കയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

 

Latest News