വര്‍ക്കലയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃസഹോദരന്റെയും സഹോദര ഭാര്യയുടെയും ജാമ്യാപേക്ഷ തള്ളി

ഫയല്‍ ചിത്രം

തിരുവനന്തപുരം - സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ വീട്ടമ്മയായ ലീനാമണിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃ സഹോദരന്റെയും സഹോദര ഭാര്യയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മുഖ്യപ്രതി അഹദിന്റെ  ഭാര്യ രഹീന, അഹദിന്റെ സഹോദരന്‍ മുഹ്സിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതി അഹദ്, രണ്ടാം പ്രതി ഷാജി എന്നിവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് പ്രതികളുടെ ജാമ്യം തള്ളുന്നതെന്ന് കോടതി പറഞ്ഞു. 2023 ജൂലൈ 16നാണ് സംഭവം. ഒന്നരവര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ സ്വത്ത് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ലീനാമണിയുമായി തര്‍ക്കത്തിലായിരുന്നു. തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ സഹോദരങ്ങളും രഹീനയും ചേര്‍ന്ന് ലീനാമണിയെ കൊലപ്പെടുത്തുകയായിരുന്നു.

 

Latest News