പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവ സംവിധായകന്‍ അറസ്റ്റില്‍

കോഴിക്കോട് - സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവസംവിധായകന്‍ അറസ്റ്റില്‍. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി സിനിമയുടെ സംവിധായകനാണ് ജാസിക് അലി. നേരത്തെ 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ജാസിക് അലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Latest News