ചീരുവിന്റെ സ്വപ്‌നം പൂവണിയുന്ന ഒക്ടോബര്‍ അഞ്ചിനായി കാത്തിരിക്കുന്ന മേഘ്ന

ബെംഗളുരു- അകാലത്തില്‍ വിടപറഞ്ഞ കന്നട യുവനടന്‍ ചിരഞ്ജീവി സര്‍ജയുടെ സ്വപ്നചിത്രമായ രാജമാര്‍ത്താണ്ഡം ഒക്ടോബര്‍ 5 ന് റിലീസ് ചെയ്യും. ചിരഞ്ജീവി സര്‍ജയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ് ഭാര്യയും മലയാളത്തിന് ഏറെ പരിചിതയുമായ നടി മേഘ്ന രാജ്. ചിരഞ്ജീവി സര്‍ജ എന്ന ചീരുവിന്റെ സഹോദരനും നടനുമായ ധ്രുവ സര്‍ജയുടെ ജന്മദിനമാണ് ഒക്ടോബര്‍ 5. കന്നട സിനിമയില്‍ സജീവമായിരുന്ന ചിരഞ്ജീവി സര്‍ജ മരിക്കുന്നതിനു മുന്‍പ് അഭിനയിച്ച ചിത്രങ്ങളിലൊന്നായിരുന്നു രാജമാര്‍ത്താണ്ഡം. ചീരുവിന്റെ സ്വപ്ന സിനിമ കൂടിയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 മേയ് 2നാണ് ചിരഞ്ജീവി സര്‍ജയും മേഘ്നയും വിവാഹിതരാവുന്നത്. ആ സമയത്ത് മേഘ്ന ഗര്‍ഭിണി ആയിരുന്നു. മകന്‍ റയാനൊപ്പം ചീരുവിന്റെ മരണശേഷം ആ ഓര്‍മ്മകളുമായി ജീവിക്കുകയാണ് മേഘ്‌ന.
 

Latest News