ഫോണ്‍ പിടിച്ചെടുത്ത പോലീസുകാരന്‍ വിവരമറിയുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി

ആലപ്പുഴ- പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞ് സിപിഎം ലോക്കല്‍ സെക്രട്ടറി. കഞ്ഞിക്കുഴി സിപിഎം ലോക്കല്‍ സെക്രട്ടറി ഹെബിന്‍ ദാസാണ് നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥന്‍ ഷൈനെ അസഭ്യം പറഞ്ഞത്. ദാസിന്റെ ബന്ധുവിന്റെ മകനും രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ആളൊഴിഞ്ഞ സ്ഥലത്ത് പൊലീസ് കണ്ടെത്തിയ സംഭവമാണ് കാരണം. ഇവിടെ വച്ച് ബന്ധുവായ ആണ്‍കുട്ടിയുടെ ഫോണ്‍ പോലീസുകാരന്‍ പിടിച്ചെടുത്തതാണ് സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്. ആവശ്യമില്ലാത്ത പരിപാടിക്ക് നിന്നാല്‍ വിവരമറിയുമെന്ന് നേതാവ് പൊലീസുകാരനോട് പറഞ്ഞു. സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് സിപിഎം നേതാവിനെതിരെ പൊലീസുകാരന്‍ പരാതി നല്‍കി.

Latest News