Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫെസോക്കിന്റെ പ്രസിഡന്റായി ദിലീപ് ചുമതലയേറ്റു

കൊച്ചി- ഫിലിം എക്യുപ്‌മെന്റ് ആന്റ് സ്റ്റുഡിയോ ഓണേഴ്‌സ്  അസോസിയേഷന്‍ ഓഫ് കേരളയുടെ പൊതുയോഗം എറണാകുളം വൈ. എം. സി. എ ഹാളില്‍ ദിലീപ് ഉദ്ഘാടനം ചെയ്തു. 

സിനിമാ മേഖലയില്‍ ഷൂട്ടിംഗിനായി ഉപയോഗിക്കുന്ന പ്രൊഫഷണല്‍ ക്യാമറകള്‍, ലൈറ്റ് യൂണിറ്റുകള്‍, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്യുന്ന പ്രൊഫഷണല്‍ സ്റ്റുഡിയോകള്‍ എന്നിവര്‍ അംഗങ്ങളായ ഫെസോക്കിന്റെ പ്രസിഡന്റായി സിനിമാതാരം ദിലീപ് ചുമതലയേറ്റു. ജനറല്‍ സെക്രട്ടറി ബെന്നി ആര്‍ട്ട്‌ലൈന്‍ ആണ്. വര്‍ക്കിംഗ് പ്രസിഡന്റായി ആര്‍. എച്ച്. സതീഷും ട്രഷററായി അപ്പു ദാമോദരനുമാണ് മറ്റ് പ്രധാന ഭാരവാഹികള്‍.

തൊഴില്‍ രംഗത്ത് ഉപകരണ, സ്റ്റുഡിയോ ഉടമകള്‍ നേരിടുന്ന
പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുകയും അവരുടെ ന്യായമായ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുന്നതോടൊപ്പം അംഗങ്ങളുടെ കലാ, സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളുള്‍പ്പെടെയുള്ള സമസ്ത മേഖലകളിലെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം  

ഫെസോക്കിന്റെ ജഡ്ജസ് അവന്യുവിലെ ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ആഗസ്റ്റ് 24ന് നടക്കും.

Latest News