തിരുവനന്തപുരം- സര്‍ക്കാരിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്.
ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച മന്ത്രിമാര്‍ അദ്ദേഹത്തിന് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് സമ്മാനിച്ചത്.
കഴിഞ്ഞവര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിച്ചില്ല. ഇത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായി.