ദോഹ - ഖത്തറില്‍നിന്ന് മുംബൈയിലേക്കും ദല്‍ഹിയിലേക്കുമുള്ള സര്‍വീസുകളില്‍ 30 ശതമാനം നിരക്കിളവുമായി എയര്‍ ഇന്ത്യ. ഇക്കോണമി, ബിസിനസ് ക്ലാസുകളിലാണ് പ്രത്യേക ഓഫര്‍. സൗദി ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് 10 ശതമാനമാണ് നിരക്കിളവ്. സൗദിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 15 ശതമാനം ഇളവ് ലഭിക്കും.
ഈ മാസം 20 വരെയുള്ള ബുക്കിംഗുകള്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ആഭ്യന്തര സര്‍വീസുകളിലും സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ ഇളവ് പ്രയോജനപ്പെടുത്താം.
സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്കിളവിന്റെ കാലാവധി.