മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹ്‌റൈനിലെത്തുന്നു

മനാമ-  ബഹ്റൈനിലെ ശ്രീനാരായണീയരുടെ കൂട്ടായ്മകള്‍ ഒരുമിച്ച് നടത്തുന്ന പരിപാടിയില്‍ വിശിഷ്ടാതിഥി ആയി ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി (എസ്എന്‍സിഎസ്), ഗുരുദേവ സോഷ്യല്‍ സൊസൈറ്റി (ജിഎസ്എസ്), ഗുരു സേവാ സമിതി (ബഹ്റൈന്‍ ബില്ലവാസ്) എന്നീ സംഘടനകള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ ആറിന് രാംനാഥ് കോവിന്ദ് ബഹ്റൈനില്‍ എത്തും.  7, 8, 9 തീയതികളില്‍ നടക്കുന്ന 'ട്രിബ്യൂട്ട്  ടു ബഹ്റൈന്‍ 'എന്ന പേരില്‍ നടത്തുന്ന   പരിപാടികളില്‍  ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവരുടെ സാന്നിധ്യം ഉണ്ടാകും.  7 ന് നടക്കുന്ന ലീഡര്‍ഷിപ്പ് ഡിന്നര്‍ സംഗമത്തില്‍ 450 പേര്‍ പങ്കെടുക്കും.  8 ന്, ഇന്ത്യന്‍ സ്‌കൂളിലാണ് 'ട്രിബ്യൂട്ട് ടുബഹ്‌റൈന്‍'. എന്ന പേരിലുള്ള പൊതുപരിപാടി നടക്കുക. ചടങ്ങില്‍ 3000 ത്തിലേറെ അംഗങ്ങള്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷ. വൈകിട്ട്  6.30 ന്‌സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. 9 ന് മുന്‍ രാഷ്ട്രപതി  'കുട്ടികളുടെ പാര്‍ലമെന്റ്' ഉദ്ഘാടനം ചെയ്യും.  സ്‌കൂളുകള്‍, ഗാവല്‍ ക്ലബ്ബുകള്‍, സംഘടനകളിലെ കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  'സംസ്‌കാരങ്ങളുടെ സംഗമം, മാനവികതയുടെ ആത്മാവ്.' എന്നതാണ് വിഷയം.

 

Tags

Latest News