മൈന്‍ഡ്പവര്‍ മണിക്കുട്ടന് ചിങ്ങം ഒന്നിന് എറണാകുളത്ത് തുടക്കമായി

കൊച്ചി- മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി. ജെ ഫ്‌ളൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കര്‍ എസ്, സുമേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണു ശര്‍മ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടൈനര്‍ ചിത്രം മൈന്‍ഡ്പവര്‍ മണിക്കുട്ടന്റെ  പൂജയും സ്വിച്ചോണും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ നടന്നു. തുടര്‍ന്ന് ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന സൗഹൃദ കൂട്ടായ്മയില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സംഗീത  പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തിന് പുറമേ ഡല്‍ഹി, ഗോവ, കുളു മണാലി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍. 

ജിനീഷ്- വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കപില്‍ ഗോപാലകൃഷ്ണനാണ്. ഗാനരചന: രാജീവ് ആലുങ്കല്‍, പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News