ദോഹ- ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ ഇന്നലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അധികാരപത്രം സമർപ്പിച്ചു. ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നതിന് ഈ മാസം അഞ്ചിന് തന്നെ വിപുൽ ദോഹയിലെത്തിയിരുന്നു. ഖത്തറിൽ അമീറിന് അധികാരപത്രം കൈമാറുന്നതോടെയാണ് അംബാസഡർമാർ ഔദ്യോഗികമായി സ്ഥാനമേൽക്കുക.






