പ്രാവിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി; ചിത്രം സെപ്റ്റംബര്‍ 15ന് തിയേറ്ററുകളിലേക്ക് 

കൊച്ചി- അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ്. കെ. യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു. 

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സി. ഇ. റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ പ്രാവ് സെപ്റ്റംബര്‍ 15നു തിയേറ്ററുകളിലേക്കെത്തും. വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന: ബി. കെ. ഹരിനാരായണന്‍, സംഗീതം: ബിജി ബാല്‍, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News