നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബീഹാർ സ്വദേശിക്ക് ജീവപര്യന്തം കഠിന തടവ്

ലുധിയാന- പഞ്ചാബിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബിഹാർ സ്വദേശിക്ക് ജീവപര്യന്തം തടവ്. കഴിഞ്ഞ ജനുവരയിൽ നടന്ന സംഭവത്തിൽ 150 ദിവസം കൊണ്ട്  വിചാരണ പൂർത്തിയാക്കിയാണ് പ്രതി ലഷ്മി യാദവിന് (45) ലുധിയാനയിലെ പോക്സോ അതിവേഗ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അമർ ജീത് സിംഗ് ശിക്ഷ വിധിച്ചത്. നാലു വയസ്സായ മകളെ പ്രതി തട്ടിക്കൊണ്ടുപോയി ബലാംത്സം ചെയ്തുവന്ന് കഴിഞ്ഞ ജനുവരിയിൽ പിതാവ് ലുധിയാനയിലെ ഡെഹ്‌ലോൺ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബി ഡി ഗുപ്ത പറഞ്ഞു. ഇരയുടെയും പ്രതിയുടെയും ഡിഎൻഎ പൊരുത്തപ്പെടുന്നതിനെത്തുടർന്നാണ്  പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 
ബിഹാറിലെ ഖാൻഗ്രിയ സ്വദേശിയായ യാദവ് ലുധിയാനയിലാണ് ജോലി ചെയ്തിരുന്നത്. ബീഹാർ സ്വദേശിയായ ഇരയുടെ പിതാവ് ലുധിയാനയിൽ ഫാക്ടറി തൊഴിലാളിയാണ്.

പോക്‌സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, കഠിനമായ ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Latest News