യു.എ.ഇയില്‍ ഫുട്‌ബോള്‍ താരം വാഹനാപകടത്തില്‍ മരിച്ചു

അബുദാബി- അല്‍ദഫ്‌റയിലുണ്ടായ വാഹനാപകടത്തില്‍ യു.എ.ഇയിലെ ഫുട്‌ബോള്‍ താരം മരിച്ചു. അല്‍ദഫ്‌റ ഫുട്‌ബോള്‍ ക്ലബിലെ ഡിഫന്‍ഡറായ മുഹമ്മദ് അബ്ദുല്ല അല്‍ഹമ്മാദിയാണ് (23) മരിച്ചത്. മുന്‍ അല്‍ജസീറ ഫുട്‌ബോള്‍ ക്ലബ് കളിക്കാരനായിരുന്നു. ഈയിടെയാണ് അല്‍ദഫ്‌റ ക്ലബിലേക്ക് മാറിയത്. 2014 മുതല്‍ 2017 വരെ നടന്ന യു.എ.ഇ അറേബ്യന്‍ ഗള്‍ഫ് ലീഗിലും മുഹമ്മദ് അബ്ദുല്ല അല്‍ഹമ്മാദി സജീവ സാന്നിധ്യമായിരുന്നു. കരിയറില്‍ ആറു സുപ്രധാന ഗോളുകളും നേടിയിട്ടുണ്ട്.  മുഹമ്മദ് അബ്ദുല്ല അല്‍ഹമ്മാദിയുടെ അകാല വിയോഗം യു.എ.ഇയിലെ ഫുട്‌ബോള്‍ പ്രേമികളെ ദുഃഖത്തിലാഴ്ത്തി. യു.എ.ഇ ഫുട്‌ബോളിന് കനത്ത നഷ്ടമാണ് മുഹമ്മദ് അബ്ദുല്ലയുടെ നിര്യാണമെന്ന് ഇരു ക്ലബുകളും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 

Latest News