കുവൈത്ത് സിറ്റി-ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ഒ.ഐ.സി.സി കുവൈത്ത് ഓഫിസ് അങ്കണത്തിൽ ദേശീയ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര പതാക ഉയർത്തി. ഇന്ത്യയുടെ അഖണ്ഡത കാത്തു സൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബി.എസ്.പിള്ള, വർഗീസ് മാരാമൻ, ബിനു ടിമ്പാലയം, വിപിൻ മങ്ങാട്ട്, ലിപിൻ മുഴക്കുന്ന്, ഷോബിൻ സണ്ണി, റിജോ കോശി, മനോജ് റോയ്, ഷൗക്കത്ത്, മനോജ്, മുനീർ എന്നിവർ പങ്കെടുത്തു.






