ജയ്പുർ- ഏഴ് മാസം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത കുറ്റത്തിന് രാജസ്ഥാനിൽ 19 വയസുകാരന് വധശിക്ഷ. 12 വയസിന് താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനായി സംസ്ഥാനത്ത് നിലവിൽ വന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ വധശിക്ഷാ വിധിയാണിത്. കാണാതായ കുഞ്ഞിനെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഫുട്ബോൾ മൈതാനത്താണ് കണ്ടെത്തിയത്. മെയ് ഒമ്പതിനായിരുന്നു സംഭവം. 20 ദിവസത്തോളം ആൽവാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ബലാത്സംഗം ചെയ്തതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.






