നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 51.50 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടി .1111.250 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണ്ണ മിശ്രിതം നാല് ക്യാപ്‌സ്യൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് .ഇന്നലെ ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലപ്പുറംകൊണ്ടോട്ടി സ്വദേശി മജീദാണ് സ്വര്‍ണ്ണവുമായി പിടിക്കപ്പെട്ട യാത്രക്കാരന്‍. ഇയാള്‍ അതീവ രഹസ്യമായി ഒളിപ്പിച്ച സ്വര്‍ണ്ണം ഗ്രീന്‍ ചാനലിലൂടെ പുറത്തേക്ക് കടത്താന്‍ ആണ് ശ്രമിച്ചത്. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയത് കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ മാറ്റിനിര്‍ത്തി പ്രത്യേക പരിശോധന നടത്തിയത്. സ്വര്‍ണ്ണം ഒളിപ്പിച്ചിട്ടുണ്ട് എന്ന് ഇയാളില്‍ നിന്നും വ്യക്തമായപ്പോള്‍ വിശദമായ പരിശോധനയുടെ മലദ്വാരത്തില്‍ നിന്നും നാല് സ്വര്‍ണ്ണ ക്യാപ്‌സൂളുകള്‍ പുറത്തെടുക്കുകയായിരുന്നു. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.