മോണ്‍സണ്‍ മാവുങ്കല്‍ കേസില്‍ ഇ ഡിയുടെ ചോദ്യം ചെയ്യലിന് കെ.സുധാകരന്‍ ഹാജരാകില്ല

തിരുവനന്തപുരം - മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് സാമ്പക്കിക തട്ടിപ്പ് കേസില്‍  പ്രതിയായ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ചോദ്യം ചെയ്യലിനായി ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ആഗസ്റ്റ് 18 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് കഴിഞ്ഞ ദിവസം ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കാണ് സുധാകരന്റെ തീരുമാനം. ഈ മാസം 18ന് കൊച്ചിയിലെ ഓഫീസിലെത്താനായിരുന്നു നിര്‍ദ്ദേശം. മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന കോടികള്‍ കൈപറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ.സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ ഇതില്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുന്നതിന് പിന്നാലെയാണ് ഇ ഡിയും സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.

 

Latest News