മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ രാജിവെച്ചു

മസ്‌കത്ത്- ഒമാനിലെ ഇന്ത്യൻ സ്‌കൂൾ മസ്‌കത്ത് പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ രാജിവെച്ചു. ആറര വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് രാജി. ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദാനന്തര ബിരുദവും ഗണിതശാസ്ത്രത്തിൽ  പിഎച്ച്.ഡിയും നേടിയ ഇദ്ദേഹം 2017ലാണ് സ്‌കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റത്. 1975ൽ 135 കുട്ടികളുമായി ആരംഭിച്ച സ്‌കൂളിൽ നിലവിൽ ഒൻപതിനായിരത്തിലേറെ കുട്ടികളുണ്ട്.

Tags

Latest News