ഇന്ത്യൻ സ്വാതന്ത്ര്യദിനം റാസൽ ഖൈമ മലനിരകളിൽ ആഘോഷിച്ചു

സാഹസിക യാത്രികരുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം റാസൽ ഖൈമ മലനിരകളിൽ ആഘോഷിച്ചപ്പോൾ.

റാസൽഖൈമ- കേരളത്തിൽ നിന്നുള്ള പ്രവാസി സാഹസിക യാത്രികരുടെ കൂട്ടായ്മയായ എ4 അഡ്വഞ്ചറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം റാസൽ ഖൈമ മലനിരകളിൽ വിപുലമായി ആഘോഷിച്ചു.
സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, സ്വാതന്ത്ര്യ സമര നായകരായ ധീര ദേശാഭിമാനികളുടെ ത്യാഗോജ്ജ്വലമായ സംഭവനകളെകുറിച്ചും, യു.എ.ഇ പോലുള്ള രാജ്യം നമ്മുടെ രാജ്യത്തിനും പൗരന്മാർക്കും നൽകുന്ന പരിഗണനയെകുറിച്ചും സ്വാതന്ത്ര്യദിന സന്ദേശത്തിൽ എ ഫോർ സ്ഥാപകൻ ഹരി നോർത്ത് കോട്ടച്ചേരി സംസാരിച്ചു.
യു.എ.ഇ, ഇന്ത്യ രാജ്യങ്ങളുടെ ദേശീയഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ  മലയാത്രയും മധുര വിതരണവും നടന്നു. റസീൻ റഷിദ്, ബിൻസി തോമസ്, അജാസ് ബീരാൻ, അദ്‌നാൻ കാലടി, അബ്ദുൾ റൗഫ്, വിനീത് മോഹൻ, ഷാനു കോഴിക്കോട്, സൂര്യ അരുൺ എന്നിവർ  നേതൃത്വം നൽകി.

Tags

Latest News