ബഹിരാകാശത്തുനിന്ന് ഇന്ത്യക്കാര്‍ക്ക് ഒരു അറേബ്യന്‍ നമസ്‌കാരം

ദുബായ് - ബഹിരാകാശത്ത് നിന്ന് ഇന്ത്യക്കാര്‍ക്ക് സുല്‍ത്താന്‍ അല്‍ നെയാദിയുടെ സ്വാതന്ത്ര്യദിനാശംസകളും അവിടെ നിന്ന് പകര്‍ത്തിയ ഇന്ത്യന്‍ തലസ്ഥാനമായ ന്യൂദല്‍ഹിയുടെ ചിത്രവും. മലയാളത്തിലും ഹിന്ദി, ഉറുദു, കന്നഡ, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലും നമസ്‌കാരം എന്നെഴുതിയാണ് അദ്ദേഹം ഇംഗ്ലീഷിലുള്ള ആശംസകളോടൊപ്പം ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ദല്‍ഹിയുടെ ചിത്രം ഇതോടൊപ്പം പങ്കുവയ്ക്കുന്നു-സുല്‍ത്താന്‍ അല്‍ നെയാദി കുറിച്ചു.

 

Tags

Latest News