Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അർധരാത്രി കാമുകിയെ കാണാനെത്തിയ യുവാവ് ടെറസിൽനിന്ന് വീണുമരിച്ചു; ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ

ഹൈ​ദ​രാ​ബാ​ദ്- അർധരാത്രി കാമുകിയെ കാ​ണാ​നാ​യി  ഫ്ലാ​റ്റി​ലെ​ത്തി​യ യു​വാ​വ് കാ​മു​കി​യു​ടെ പി​താ​വി​നെ ഭ​യ​ന്ന് ടെ​റ​സി​ൽ ഒ​ളി​ക്ക​വേ കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ണു​ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ശുഐബാണ് (20) മരിച്ചത്.  ബോ​റ​ബ​ന്ദ മേ​ഖ​ല​യി​ലെ പാ​ർ​പ്പി​ട​ സ​മു​ച്ച​യ​ത്തി​ലാണ് സംഭവം. 

കാ​മു​കി​യു​മാ​യി സ​ല്ല​പി​ക്കാ​ൻ പി​സ​യു​മാ​യാണ് യുവാവ്  ഫ് ളാറ്റിലെത്തിയത്. കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ ഇ​രു​വ​രും സം​സാ​രി​ച്ച് നി​ൽ​ക്കു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ കാ​ൽ​പ്പെ​രു​മാ​റ്റം കേ​ട്ട് ഇ​യാ​ൾ ഭയന്നു. ഒ​ളി​ച്ചി​രി​ക്കാ​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തേ​ക്ക് ഓ​ടി​മാ​റി​യ യുവാവ്​ കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ കേ​ബി​ളു​ക​ളി​ൽ പി​ടി​ച്ചു​കി​ട​ന്ന് ര​ക്ഷ‍​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും താ​ഴേ​ക്ക് പ​തി​ച്ചു. 

യുവാവിനെ ഉ​ട​ൻ തന്നെ സ​മീ​പ​ത്തു​ള്ള ഉസ്മാ​നാ​ബാ​ദ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അതിനിടെ, യുവാവിന്റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും  ശുഐബിന്റെ മാ​താ​പി​താ​ക്ക​ൾ ആവശ്യപ്പെട്ടു.

Latest News