കജോളിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം-ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി-മുന്‍കാല നായികമാരില്‍ കജോളിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുള്ളതായി ദുല്‍ഖര്‍ സല്‍മാന്‍, കജോള്‍ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും കജോള്‍ ചിരിക്കുന്നത് ഹൃദയത്തില്‍ നിന്നാണെന്ന് തോന്നിയിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. നെറ്റ്ഫ്ളിക്സില്‍ പുറത്തിറങ്ങാനുള്ള തന്റെ പുതിയ വെബ് സീരീസായ ഗണ്‍സ് ആന്റ് ഗുലാബ്സിന്റെ പ്രമോഷനായി നല്‍കിയ അഭിമുഖത്തില്‍ ഇ ടൈംസിനോട് സംസാരിക്കുകയായിരുന്നു താരം. കജോളിനൊപ്പം അഭിനയിക്കാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ട്. കജോള്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നരീതി മനോഹരമാണ്. എല്ലാ ഇമോഷനുകളും മികച്ച രീതിയില്‍ കജോള്‍ കൈകാര്യം ചെയ്യും. പുള്ളിക്കാരി ചിരിക്കുന്നത് ഹൃദയത്തില്‍ നിന്നാണെന്ന് തോന്നിയിട്ടുണ്ട്. അവരുടെ കഥാപാത്രങ്ങള്‍ കരയുന്നത് ഒറിജിനല്‍ ആണെന്ന് തോന്നും. അത്രയും അഭിനയത്തില്‍ ആത്മാര്‍ഥത നല്‍കുന്ന താരമാണ് കജോള്‍- ദുല്‍ഖര്‍ പറഞ്ഞു.


 

Latest News