ജിദ്ദ- സൗദി സിനിമ ഹജ്ജാന്‍ അടുത്ത മാസം രാജ്യാന്തര സിനിമാമേളയില്‍ പ്രദര്‍ശിപ്പിക്കും. 2024 ല്‍ ലോകവ്യാപകമായി സിനിമ പ്രദര്‍ശനത്തിനെത്തും. അടുത്ത മാസം നടക്കുന്ന ടൊറണ്ടോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലാണ് ആദ്യ പ്രദര്‍ശനം.
അനാഥനായ സൗദി ബാലന്‍ മതറിന്റെയും അവന്റെ പ്രിയപ്പെട്ട ഒട്ടകം ഹോഫിറയുടേയും കഥയാണ് ഹജ്ജാന്‍. ഒട്ടക ജോക്കി എന്നാണ് ഹജ്ജാന്‍ എന്ന വാക്കിനര്‍ഥം.
അബുബക്കര്‍ ശൗക്കിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മുഹമ്മദ് ഹിഫ്‌സിയും മാജിദ് സമാനും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നു. അറബ് മേഖലയിലെ പ്രമുഖ സിനിമാ നിര്‍മാണ സ്ഥാപനമായ ഫിലിം ക്ലിനിക്കുമായി സഹകരിച്ച് കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്‌റ)യാണ് നിര്‍മാണ സംരംഭത്തിന് പിന്നില്‍.