Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവാവ് മരിച്ചത് അപകടത്തിലല്ല, സഹോദരൻ ഹെൽമറ്റ് കൊണ്ട് അടിച്ചുകൊന്നത്

തൃശൂർ - തൃശൂർ ചേറ്റുപുഴയിൽ റോഡിലെ കയറ്റം കയറുന്നതിനിടെ  ബൈക്കിനു പിന്നിൽ നിന്നും യുവാവ് റോഡിലേക്ക് വീണ്  മരിച്ചത്  അപകടമല്ല കൊലപാതകം ആണെന്ന് തെളിഞ്ഞു.  കൊല നടത്തിയത് സഹോദരനും കൂട്ടുകാരനും  ചേർന്ന്. യുവാവിനെ കൊന്നത് ഹെൽമറ്റ് കൊണ്ട് അടിച്ചാണെന്നും തെളിഞ്ഞു.  വാഹനാപകടം എന്ന് കരുതിയ അരിമ്പൂർ സ്വദേശി  കായല്‍റോഡ് കുന്നത്തുംകര ഷാജിയുടെ മകന്‍ 

ഷൈനിന്റെ (29) മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സഹോദരൻ ഷെറിൻ (24) ഷെറിന്റെ കൂട്ടുകാരൻ അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇരുവരെയും പോലീസ്  ചോദ്യംചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന്  പറഞ്ഞാണ് ഇവർ ഷൈനിനെ ആശുപത്രിയിലും മറ്റും എത്തിച്ചത്.

 എന്നാൽ മരണത്തെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വീഴ്ചയിൽ സംഭവിച്ചതല്ലെന്നും   തലക്കേറ്റ ശക്തമായ അടിയാണെന്നും വ്യക്തമായതോടെയാണ്കൊലപാതക കഥ ചുരുളഴിഞ്ഞത്. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഷൈനിനെ  ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സഹോദരനും കൂട്ടുകാരനും ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്.  കൃത്യം നടത്തിയ ശേഷം ഇരുവരും ആംബുലൻസ് വിളിച്ചു വരുത്തി വാഹനാപകടം സംഭവിച്ചാണെന്ന് പറഞ്ഞാണ് ഹോസ്പിറ്റലിലെത്തിച്ചത്.

 തൃശൂർ നഗരത്തിൽ  നിന്നും ഷൈനിനെ കൊണ്ടുപോകാൻ വന്നതാണ് സഹോദരനും കൂട്ടുകാരനും അരുണും. ഷൈൻ മദ്യപിച്ചിരുന്നതായി പറയുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണ് ഷൈൻ. ജോലിസ്ഥലത്തുനിന്ന് ഒരുമാസത്തിന് ശേഷം ഞായറാഴ്ച രാത്രിയാണ് യുവാവ് നാട്ടിലെത്തിയത്. തൃശൂര്‍-കാഞ്ഞാണി റൂട്ടില്‍ ബസ് സമരമായതിനാലാണ് കൂട്ടിക്കൊണ്ടുവരാൻ സഹോദരനെ വിളിച്ചത്.

 ഷൈനിനും  സഹോദരൻ ഷെറിനും സുഹൃത്ത് അരുണും.  തിരിച്ച്   വരുന്ന വഴി  ബൈക്കിലെ പെട്രോൾ തീർന്നു. ഇതിനെ തുടർന്ന് തർക്കമുണ്ടാവുകയും  തർക്കത്തിനിടെ സഹോദരനെ ഷെറിൻ ഹെൽമെറ്റ് ഉപയോ​ഗിച്ച് അടിച്ചു വിഴുത്തുകയുമായിരുന്നു   പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച പോലീസ് ഷൈനിന്റെ ശവസംസ്കാരത്തിന് ശേഷം ഷെറിനെ  കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Latest News