Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടുത്ത വർഷവും മോഡി പതാക ഉയർത്തും, അത് സ്വന്തം വീട്ടിലായിരിക്കും-ഖാർഗെ

ന്യൂദൽഹി- അടുത്ത വർഷവും ചെങ്കോട്ടയിൽ പതാക ഉയർത്തുമെന്ന പ്രധാനമന്ത്രി മോഡിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. അടുത്ത വർഷവും ചെങ്കോട്ടയിലെത്തുമെന്ന പ്രധാനമന്ത്രിയുടെ പരാമർശം അദ്ദേഹത്തിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും അടുത്ത വർഷം അദ്ദേഹത്തിന് വീട്ടിൽ പതാക ഉയർത്താമെന്നും ഖാർഗെ പറഞ്ഞു. നിങ്ങളെ വിജയിപ്പിക്കുന്നതും തോൽപ്പിക്കുന്നതും ജനങ്ങളുടെ കൈകളിലാണ്, വോട്ടർമാരുടെ കൈകളിലാണ്. 2024ലും പതാക ഉയർത്തുമെന്ന് പറഞ്ഞത് അഹങ്കാരമാണ്. അടുത്ത വർഷവും അദ്ദേഹം പതാക ഉയർത്തും, അത് പക്ഷേ അദ്ദേഹത്തിന്റെ വീട്ടിലായിരിക്കും -ഖാർഗെ പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്തിരുന്നില്ല. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഖാർഗെയ്ക്കായി റിസർവ് ചെയ്ത സീറ്റ് ഒഴിഞ്ഞു കിടന്നു. എന്നാൽ, ദൽഹിയിലെ വസതിയിലും എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും അദ്ദേഹം പങ്കെടുക്കുകയും ത്രിവർണ പതാക ഉയർത്തുയും ചെയ്തു.

കണ്ണിന് സുഖമുണ്ടായിരുന്നില്ലെന്നും സമയക്കുറവ് കൊണ്ട് ചെങ്കോട്ടയിലെ പരിപാടിയിൽ തന്റെ അസാന്നിധ്യത്തിന് കാരണമായതെന്നും ഖാർഗെ വിശദീകരിച്ചു. എന്റെ കണ്ണുകൾക്ക് ചില പ്രശ്‌നങ്ങളുണ്ട്. രണ്ടാമതായി, പ്രോട്ടോക്കോൾ അനുസരിച്ച് രാവിലെ 9.20 ന് എന്റെ വസതിയിൽ ദേശീയ പതാക ഉയർത്തണം. പിന്നീട് കോൺഗ്രസ് ഓഫീസിലെത്തി ത്രിവർണ്ണ പതാക ഉയർത്തണം. അതിനാൽ, എനിക്ക് ചെങ്കോട്ടയിൽ എത്താൻ കഴിഞ്ഞില്ല. മോഡിയുടെ സുരക്ഷ വളരെ കർശനമാണ്, അവർ പ്രധാനമന്ത്രി പോകും വരെ ആരെയും പോകാൻ അനുവദിക്കില്ല. അതുകൊണ്ടാണ് സുരക്ഷാ വിശദാംശങ്ങളും സമയക്കുറവും കണക്കിലെടുത്ത് ചെങ്കോട്ടയിൽ പോകുന്നത് ഒഴിവാക്കിയതെന്നും ഖാർഗെ പറഞ്ഞു. 

Latest News