ആക്രമണ ഭീഷണി: എസ്. ഹരീഷ് നോവല്‍ പിന്‍വലിച്ചു

കോഴിക്കോട്- മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന 'മീശ' നോവല്‍ പിന്‍വലിച്ചതായി എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവു കൂടിയായ എസ്. ഹരീഷ്. ചില സംഘടനകളുടെ ആക്രമണ ഭീഷണിയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കങ്ങളെ തുടര്‍ന്നാണ് എഴുത്തുകാരന്റെ അപ്രതീക്ഷിത തീരുമാനം. സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനുവമായി ബന്ധപ്പെട്ട് നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം വിശ്വാസികള്‍ക്ക് എതിരാണെന്ന് ഹിന്ദുത്വ സംഘടനകള്‍ അടക്കം പ്രതിഷേധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഹരീഷിനെതിരെ വലിയ പ്രചാരണവും ഭീഷണിയും ഉണ്ട്. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന നോവലാണ് 'മീശ'. 


 

Latest News