ദോഹ- ഖത്തർ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി സ്ഥാപക അധ്യക്ഷൻ പി.കെ. സുലൈമാന്റെയും മുൻ എക്‌സിക്യൂട്ടീവ് അംഗം റഹിം റയ്യാന്റെയും സ്മരണാർഥം ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എച്ച്.എം.സി, റിയാദാ മെഡിക്കൽ സെന്റർ, 98.6 എഫ്.എം എന്നിവരുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.
പി.കെ. സുലൈമാൻ കഴിഞ്ഞ വർഷം വാർധക്യ സഹജമായ അസുഖത്താൽ നാട്ടിൽ വെച്ച് മരണമടയുകയായിരുന്നു.
കോവിഡ് മഹാമാരിക്കിടെ സാന്ത്വന പ്രവർത്തനത്തിൽ മുഴങ്ങവേ അസുഖ ബാധിതനായി മൂന്ന് വർഷം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു റഹിം റയ്യാൻ.
ജില്ലാ കമ്മിറ്റി നേതൃത്വം നൽകിയ ഈ വർഷത്തെ രണ്ടാമത്തെ രക്തദാന ക്യാമ്പായിരുന്നു ഇത്.
ക്യാമ്പിന് കോ-ഓർഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഷമീർ മട്ടന്നൂർ, സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, മുബാറക്ക് അബ്ദുൽ അഹദ്, അനീഷ് ബാബു മുഴപ്പിലങ്ങാട്, പിയാസ് മാച്ചേരി, അഭിഷേക് മാവിലായി, മുഹമ്മദ് എടയന്നൂർ, ജംനാസ് മാലൂർ, നിയാദ്. എ.പി, പ്രശോഭ് നമ്പ്യാർ, സന്തോഷ് ജോസഫ്, റിജീഷ് തോട്ടട, ദർശൻലാൽ, ജിജിത്ത്, പ്രദുൽ കോപ്പാലം, ജുനൈദ് സുലൈമാൻ, സഫ്‌നാസ് പള്ളിക്കൽ, സജീർ പള്ളിക്കൽ, ഷബീർ. സി.പി എന്നിവർ നേതൃത്വം നൽകി.






