എയര്‍ ഇന്ത്യ ബിസിനസ് ക്ലാസില്‍ മൂട്ട കടി; പ്രതിഷേധവുമായി യുഎസ് യാത്രക്കാര്‍

മുംബൈ- യുഎസില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ മൂട്ട ശല്യമെന്ന് യാത്രക്കാരുടെ പരാതി. പിഞ്ചു കുഞ്ഞിനെ പോലും മൂട്ട കടിച്ചെന്ന പരാതിയുമായി യാത്രക്കാര്‍ മൂട്ടയുടെ ചിത്രം സഹിതം എയര്‍ ഇന്ത്യക്കെതിരായ രോഷം ട്വിറ്ററില്‍ പങ്കുവച്ചു. യുഎസ് നഗരമായ നെവാര്‍ക്കില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മൂട്ടം ശല്യ കാരണം പറന്നുയരാന്‍ വൈകുകയും ചെയ്തു. മൂട്ട കടി ബിസിനസ് ക്ലാസിലെ യാത്രക്കാരേയും മോശം സൗകര്യങ്ങള്‍ ഇക്കോണമി ക്ലാസി യാത്രക്കാരേയും ചൊടിപ്പിച്ചപ്പോള്‍ വിമാനം പറന്നുയരാനും വൈകുകയായിരുന്നു. ഇക്കോണമി ക്ലാസിലെ ഒടിഞ്ഞ ടേബിളുകളും അനുയോജ്യമല്ലാത്ത ടിവിയുമാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ അസൗകര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി ബിസിനസ് ക്ലാസ് യാത്രക്കാരനായ പര്‍വിന്‍ ടൊന്‍സെക്കര്‍ ട്വീറ്റ് ചെയ്തു.

എയര്‍ ഇന്ത്യയേയും വ്യോമയാന മന്ത്രി സുരേഷ് പ്രഭു, പ്രധാനമന്ത്രി മോഡി എന്നിവരെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു പര്‍വിനിന്റെ ട്വീറ്റ്. ബിസിനസ് ക്ലാസിലെ എല്ലാ സീറ്റുകളിലും മൂട്ട ശല്യമുണ്ടെന്നും ട്രെയ്‌നുകളില്‍ സാധാരണ കേട്ടിട്ടുള്ള മൂട്ട ശല്യം വിമാനത്തിലും അനുഭവിച്ച ഞെട്ടലിലാണ് തങ്ങളെന്നും പര്‍വീന്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ദല്‍ഹിയില്‍ നിന്ന് യുഎസ് നഗരമായ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എലി കയറിനെ തുടര്‍ന്ന് ഒമ്പതു മണിക്കൂര്‍ വൈകിയിരുന്നു.
 

Latest News