യുവാവിന്റേതെന്ന് കരുതുന്ന കാലിന്റെ ഭാഗം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട് - കൊയിലാണ്ടിയില്‍ യുവാവിന്റേതെന്ന് കരുതുന്ന കാലിന്റെ ഭാഗം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം ഇത് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കാണാതായ ആളുകളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി ഉടന്‍ പരിശോധന നടത്തും.

 

Latest News