VIDEO - ജയിലര്‍ കാണാന്‍ മുഖ്യമന്ത്രിയും കുടുംബസമേതം തിയേറ്ററില്‍

തിരുവനന്തപുരം- കുടുംബസമേതം തിയേറ്ററിലെത്തി ജയിലര്‍ സിനിമ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, മകള്‍ വീണ, ചെറുമകന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ലുലുമാളിലെ തിയേറ്ററിലെത്തിയാണ് മുഖ്യമന്ത്രി സിനിമ കണ്ടത്.

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ശിവ്രാജ് കുമാര്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റ് സൂപ്പര്‍ താരങ്ങളും അണിനിരക്കുന്നുണ്ട്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് സിനിമയില്‍ രജനീകാന്ത് എത്തുന്നത്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകരണമാണ് ലോകമെങ്ങും നിന്നും ലഭിക്കുന്നത്. രമ്യാകൃഷ്ണന്‍, വിനായകന്‍,ജാക്കി ഷ്രോഫ് തുടങ്ങിയ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.

Latest News