ജനീവ- കഴിഞ്ഞ 28 ദിവസത്തിനിടെ ലോകത്ത് 15 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. ജൂലൈ 10 മുതൽ ഓഗസ്റ്റ് ആറ് വരെയുള്ള കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടത്. 2500 മരണവും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കേസുകളുടെ എണ്ണം 80 ശതമാനം ഉയർന്നിട്ടുണ്ട്. മരണനിരക്ക് 57 ശതമാനം കുറഞ്ഞു. അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കൃത്യമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ജൂലൈയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടാനുള്ള കാരണം ഒമിക്രോണിന്റെ ഉപവകഭേദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ടെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ.എൻ.കെ അറോറ ദൽഹിയിൽ പറഞ്ഞു.