ഇസ്മായിൽ മേലടിക്ക് ഗോൾഡൻ വിസ


ദുബായ്- മുതിർന്ന മാധ്യമപ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനുമായ കോഴിക്കോട്  പയ്യോളി സ്വദേശി ഇസ്മായിൽ മേലടിക്ക് യു.എ.ഇ ഗോൾഡൻ വിസ. 26 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ഇസ്മായിൽ പത്തു വർഷം ദൽഹിയിൽ മാധ്യമപ്രവർത്തനം നടത്തിയ ശേഷമാണ് ദുബായിൽ എത്തിയത്. ദുബായ് മുനിസിപ്പാലിറ്റിയിൽ മീഡിയാ വിഭാഗത്തിൽ സീനിയർ മീഡിയ ഓഫീസറായിരുന്നു. അറബിക് അടക്കം ആറ് ഭാഷകളിൽ കവിത പ്രസിദ്ധീകരിക്കുകയും അറബിക് കവിതകൾ വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Tags

Latest News