കടയില്‍ സാധനം വാങ്ങാനാനെത്തിയ ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍

കൊച്ചി - കടയില്‍ സാധനം വാങ്ങാനാനെത്തിയ ഒന്‍പത് വയസ്സുകാരനായ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കടയുടമ അറസ്റ്റില്‍  ശ്രീമൂലനഗരം സ്വദേശി കുഞ്ഞുമോന്‍ എന്ന ലുജോ ആണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ ശ്രീമൂലനഗരത്തുള്ള പലചരക്ക് കടയില്‍ വച്ച് ആഗസ്റ്റ് പത്തിന് വൈകുന്നേരമാണ് സംഭവം നടന്നത്. കടയില്‍ നിന്ന് സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞുമോനെതിരെ പോക്‌സോ കേസ് ചുമത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Latest News