കേന്ദ്ര സര്‍ക്കാര്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം - കേന്ദ്ര സര്‍ക്കാര്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.  മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്തെ കാര്യങ്ങള്‍, ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ അടക്കം കുറേ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള പാഠഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചര്‍ച്ച ചെയ്യുകയും ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന തീരുമാനമെടുക്കുകയും ചെയ്തതായി മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു. ഇവ ഉള്‍ക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി കഴിഞ്ഞു. ഓണാവധി കഴിഞ്ഞാല്‍ ഇത് കുട്ടികളുടെ കൈയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുും. ഇക്കാര്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

 

Latest News