നായയുടെ കടിയേറ്റ കുട്ടിയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയെന്ന് ആരോപണം

തിരുവനന്തപുരം - നായയുടെ കടിയേറ്റ് എത്തിയ കുട്ടിയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതായി കുട്ടിയുടെ കുടുംബത്തിന്റെ പരാതി. പൗഡിക്കോണം സ്വദേശി നന്ദനയ്ക്കാണ് ചികിത്സ വൈകിയത്. പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന് നന്ദനയുടെ അച്ഛന്‍ ഷിബു പറഞ്ഞു.. രാവിലെ 7.30ക്ക് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിട്ടും  പ്രവേശിപ്പിക്കാന്‍ തയാറായില്ലെന്നും  ഒ പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണം എന്ന് അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന്‍  നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നും കുടുംബം പറുന്നു. ഒടുവില്‍ രണ്ടു മണിക്കൂറോളം വൈകിയാണ് ഒ പിയില്‍ ഡോക്ടറെ കാണാനായത്. എന്താണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

 

Latest News