ദുബായിയിൽ സ്‌കൂളുകൾ 28 ന് തുറക്കും

ദുബായ്- ദുബായിയിലെ സ്വകാര്യ സ്‌കൂളുകൾ വേനലവധി കഴിഞ്ഞ് ഈമാസം 28 ന് തുറക്കും.പുതിയ അക്കാദമിക് കലണ്ടർ പുറത്തിറക്കി.അതേസമയം,ഏപ്രിലിലും സെപ്തംബറിലും അക്കാദമിക വർഷം ആരംഭിക്കുന്ന സ്‌കൂളുകൾക്ക് ഇക്കാര്യത്തിൽ നേരിയ വ്യത്യാസങ്ങൾ അനുവദിക്കുമെന്ന് കെ.എച്ച്.ഡി.എ വ്യക്തമാക്കി. പുതിയ കലണ്ടർ പ്രകാരം ശൈത്യകാല അവധി ഡിസംബർ ഒമ്പതിന് ആരംഭിക്കും. അവധി കഴിഞ്ഞ് ജനുവരി രണ്ടിന് സ്‌കൂളുകൾ തുറക്കും. വസന്തകാല അവധി മാർച്ച് 25ന് ആരംഭിക്കും. അവധി കഴിഞ്ഞ് ഏപ്രിൽ 15ന് സ്‌കൂളുകൾ തുറക്കും. ജൂൺ 28 ഓടെയാണ് അക്കാദമിക വർഷം അവസാനിക്കുക.

Tags

Latest News