പാലക്കാട് സ്വദേശിനി ഷാര്‍ജയില്‍ നിര്യാതയായി

ഷാര്‍ജ- പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ (32) ഷാര്‍ജയില്‍ നിര്യാതയായി. ഭര്‍ത്താവിനൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു മരണം. മൂന്നുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്നു. ഭര്‍ത്താവ് മൃദുല്‍ മോഹന്‍ ദുബായില്‍ എന്‍ജിനീയറിങ് കമ്പനിയില്‍ ജോലിചെയ്യുന്നു. പ്രഭാകരന്റെയും ശാന്തകുമാരിയുടെയും മകളാണ്. സാമൂഹിക പ്രവര്‍ത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം എന്നിവരുടെ ഇടപെടലില്‍ നിയമനടപടികള്‍ വേഗത്തിലാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.

 

Tags

Latest News