റിയാദ് ഫാക്ടറിയിൽ അഗ്നിബാധ

റിയാദിലെ ഫാക്ടറിയിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ അണക്കാൻ ശ്രമിക്കുന്നു.

റിയാദ് - തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന വ്യവസായശാലയിൽ അഗ്നിബാധ. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ, ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട ദിബായിൽ ഇന്ധന ടാങ്കർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ ആശുപത്രിയിലേക്ക് നീക്കി. 
 

Latest News