വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സി. പി. എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍- പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സി. പി. എം ബ്രാഞ്ച് മുന്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം കല്ലംവള്ളി സി. പി. എം ബ്രാഞ്ച് മുന്‍ സെക്രട്ടറി കരയടത്ത് മധുസൂധനനാണ് (43) അറസ്റ്റിലായത്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സലിങ്ങിനിടെയാണ് പീഡനത്തിരയായ വിവരം കുട്ടി പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം പരിയാരം പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.

Latest News