അല്‍ഹസയില്‍ മുങ്ങിമരിച്ച ബാലന്റെ മൃതദേഹം കണ്ടെത്തി

അൽഹസയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച പത്തു വയസുകാരന്റെ മൃതദേഹത്തിനു വേണ്ടി സിവിൽ ഡിഫൻസ് അധികൃതർ തിരച്ചിൽ നടത്തുന്നു.

ദമാം - കിഴക്കൻ പ്രവിശ്യയിൽ പെട്ട അൽഹസയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച ബാലന്റെ മൃതദേഹം കണ്ടെത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് പത്തു വയസുകാരനെ വെള്ളക്കെട്ടിൽ കാണാതായത്. മൂന്നു കുട്ടികൾ വെള്ളക്കെട്ടിൽ ഇറങ്ങുകയും കൂട്ടത്തിൽ രണ്ടു പേർ രക്ഷപ്പെടുകയുമായിരുന്നു. സിവിൽ ഡിഫൻസിനു കീഴിലെ മുങ്ങൽ വിദഗ്ധർ റബ്ബർ ബോട്ടിന്റെ സഹായത്തോടെ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്.
 

Latest News