അസീറിൽ കനത്ത ആലിപ്പഴ വർഷം

ശക്തമായ ആലിപ്പഴ വർഷത്തിൽ വെള്ള പുതച്ച അസീർ പ്രവിശ്യയിൽ പെട്ട അൽശൈന ഗ്രാമം.

അബഹ - സൗദി അറേബ്യയിലെ മറ്റു പ്രവിശ്യകൾ കൊടുംചൂടിൽ വെന്തുരുകുന്നതിനിടെ അസീർ പ്രവിശ്യയിൽ പെട്ട അൽശൈന ഗ്രാമത്തിൽ കനത്ത മഴക്കിടെ ശക്തമായ ആലിപ്പഴ വർഷം. ആലിപ്പഴ വർഷത്തിൽ ഗ്രാമമാകെ വെള്ള പുതച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പ്രദേശവാസികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
 

Latest News